District News
കൂടരഞ്ഞി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി സിഡിഎസിന് കീഴിലെ മഞ്ഞക്കടവ് എഡിഎസ് ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. നാലാം വാർഡ് മെംബർ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ റീന ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ ഇ. കെ. രമ്യ മുഖ്യാതിഥിയായി. മഞ്ഞക്കടവ് പള്ളി വികാരി റവ. ഫാ. ജോജോ, രത്ന രാജേഷ്, ജെറീന റോയ്, എഡിഎസ് സെക്രട്ടറി ലില്ലി ബാബു, ശ്രീജ മോൾ എന്നിവർ പ്രസംഗിച്ചു.
District News
കൂടരഞ്ഞി: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി സിഡിഎസിന് കീഴിലെ മഞ്ഞക്കടവ് എഡിഎസ് ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. നാലാം വാർഡ് അംഗം തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ റീന ബേബി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ ഇ.കെ. രമ്യ മുഖ്യാതിഥിയായി. മഞ്ഞക്കടവ് പള്ളി വികാരി ഫാ. ജോജോ, രത്ന രാജേഷ്, ജെറീന റോയ്, എഡിഎസ് സെക്രട്ടറി ലില്ലി ബാബു, ശ്രീജ മോൾ എന്നിവർ പ്രസംഗിച്ചു.
District News
പെരുവെമ്പ് : യൂത്ത് കോൺഗ്രസ് പെരുവെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജേഷ് കുന്നക്കാട് അധ്യക്ഷത വഹിച്ചു.
മിനി സ്ക്രീൻ സെലിബ്രിറ്റി അബ്ദുൾ ബാസിത് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. പെരുവെമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. മോഹനൻ, കെ. ബാബു, വി. ജയദാസ്, യൂത്ത് ജില്ലാ സെക്രട്ടറി പി.വി. വത്സൻ, നിയോജക മണ്ഡലം സെക്രട്ടറിമാരായ നിഷാന്ത് തണ്ണിശേരി, ഷാഹിദ് തണ്ണിശേരി, വി. പ്രസന്ന, സി. ഭാഗ്യവതി, കെ. ഷീല എന്നിവർ പ്രസംഗിച്ചു.
NRI
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിതാഷ ഫൗണ്ടേഷന്, ഐഎംസിഎ സംഘടനകളുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു.
ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിനില്‍ ഫാ. ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായിരുന്നു. സമൂഹത്തില്‍ അവയദാനത്തിന്റെ പ്രധാന്യം വര്‍ധിച്ചുവരുന്നതിനെ കുറിച്ച് ഫാ. ഡേവിസ് ചിറമ്മേല്‍ സംസാരിച്ചു.
District News
ചേര്‍ത്തല: തങ്കി സെന്റ് ജോർജ് ഹൈസ്കൂളില്‍ ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ബോധവത്കരണപരിപാടി സംഘടിപ്പിച്ചു. പ്രഥമാധ്യാപിക കെ.ജെ. മിനി ഉദ്ഘാടനം ചെയ്തു.
പട്ടണക്കാട് എസ്ഐ ടി.കെ. കുഞ്ഞുമോന് ക്ലാസെടുത്തു. എഎസ്ഐ വി.എസ്. സുനിൽകുമാർ, സിപിഒ കെ.എസ്. പ്രവീൺ, അധ്യാപകരായ സുജമോൾ, ജിസ്മി വർഗീസ്, ബിൻസി, ഫ്രബി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
District News
പാലക്കാട്: സ്ത്രീകൾ യാത്രചെയ്യുന്ന വേളകളിൽ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കെതിരേ സംസ്ഥാനവ്യാപകമായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. യാത്രാവേളകളിലെ അതിക്രമങ്ങൾ തടയാനും അവകാശങ്ങളെക്കുറിച്ച് സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ക്ലാസുകൾ ഉടൻ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ ആകെ 50 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. ഇതിൽ ആറ് പരാതികൾ അദാലത്തിൽ പരിഹരിച്ചു. വിശദമായ റിപ്പോർട്ട് ആവശ്യമായ രണ്ട് പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
കുടുംബ പ്രശ്നങ്ങളും മറ്റും ഉൾപ്പെട്ട രണ്ട് കേസുകളിൽ കൗണ്‍സിലിംഗ് ആവശ്യമായതിനാൽ വിദഗ്ധ സഹായത്തിനായി അയച്ചിട്ടുണ്ട്. ബാക്കിയുള്ള 40 പരാതികൾ കൂടുതൽ തെളിവെടുപ്പിനും മറ്റുമായി അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. അദാലത്തിനിടെ പുതുതായി ഒരു പരാതി കൂടി കമ്മീഷന് മുന്‍പാകെ ലഭിച്ചു. ഗാർഹിക പീഡനം, വസ്തു സംബന്ധമായ അതിർത്തി തർക്കം, മുൻകൂട്ടി അറിയിക്കാതെ ജോലിയിൽനിന്ന് പിരിച്ചുവിടൽ, വിവിധ കുടുംബപ്രശ്നങ്ങൾ തുടങ്ങിയ പരാതികളാണ് അദാലത്തിൽ കമ്മീഷന്റെ മുന്നിലെത്തിയത്. ഓരോ പരാതിയും വിശദമായി കേട്ട കമ്മീഷൻ അംഗങ്ങൾ നിയമപരമായ നിർദേശങ്ങൾ പരാതിക്കാർക്ക് നൽകി.
പരാതികളിൽ പെട്ടെന്ന് തീർപ്പുണ്ടാക്കുന്നതിലൂടെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കുകയാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. സിഐ ജോസ് കുര്യൻ, അഡ്വ. ഷീബ, കൗണ്‍സിലർമാരായ ഡിംപിൾ മരിയ, സ്റ്റെഫി എബ്രഹാം എന്നിവരും അദാലത്തിൽ പങ്കെടുത്തു.